Friday 10 August 2018

ഉമ്മുക്കുല്‍സുവിന്റെ വീട് - ഇ ഹരികുമാര്‍

           ഉമ്മുക്കുല്‍സുവിന്റെ വീട് 

ഇ ഹരികുമാറിന്റെ കഥാസമാഹാരത്തിലെ കഥകളുടെ വീഡിയോ രൂപം

കഥകളുടെ പേജുകളും വീഡിയോവില്‍  കൊടുത്തിട്ടുണ്ട്. കഥകള്‍ കേള്‍ക്കുന്നതിനോടൊപ്പം തന്നെ വായിച്ചുപോകാനും
ഈ സംവിധാനം ഉപകരിക്കും. 


ശ്രീപാര്‍വ്വതിയുടെ പാദം - ഇ ഹരികുമാറിന്റെ കഥകള്‍

                                       ശ്രീപാര്‍വ്വതിയുടെ പാദം   
     കഥാസമാഹാരത്തിലെ കഥകളുടെ വീഡിയോ രൂപം 

കഥകളുടെ പേജുകളും വീഡിയോവില്‍  കൊടുത്തിട്ടുണ്ട്. കഥകള്‍ കേള്‍ക്കുന്നതിനോടൊപ്പം തന്നെ വായിച്ചുപോകാനും ഈ സംവിധാനം ഉപകരിക്കും. 

ഇ ഹരികുമാറിന്റെ കഥകള്‍

പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകനും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീ ഇ ഹരികുമാറിന്റെ മുഴുവന്‍ രചനകളും അദ്ദേഹം പി ഡി എഫ് രൂപത്തിലും തെരഞ്ഞെടുത്ത ചില കഥകളും നോവലെറ്റുകളും ഓഡിയോ രൂപത്തിലും http://www.e-harikumar.com എന്ന വെബ്സൈറ്റില്‍ പകര്‍പ്പവകാശം ഒഴിവാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവയില്‍ നിന്ന് ചില കഥകളുടെ ഓഡിയോ രൂപത്തിന്റെ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നു.

                ഒരു കുങ്ഫു ഫൈറ്റര്‍

                   
                 ദിനോസറിന്റെ കുട്ടി



           ഡോക്ടര്‍ ഗുരാമിയുടെ ആശുപത്രി


                     നഗരവാസിയായ ഒരു കുട്ടി


                      ഒരു വിശ്വാസി


            കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരാള്‍


Thursday 14 December 2017

ഒരിടത്തൊരിടത്ത് യു ട്യൂബ് ചാനല്‍

ഒരിടത്തൊരിടത്ത്; സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം സമ്മാനിക്കാന്‍ യു ട്യൂബ് ചാനല്‍

           സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം തുറന്ന് ഒരുപറ്റം ചെറുപ്പക്കാരുടെ യുടൂബ് ചാനല്‍. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ട്വിസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഒരിടത്തൊരിടത്ത് എന്ന പേരില്‍ ചാനല്‍ ആരംഭിച്ചത്.
കൃതികള്‍ ശബ്ദരൂപത്തിലാക്കി അപ്ലോഡ് ചെയ്യുന്നതിനാല്‍ യാത്രകളില്‍ പോലും ഇനി മലയാളികള്‍ക്ക് കഥകളാസ്വദിക്കാം. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ കഥകള്‍ക്കായി മലയാളത്തില്‍ ആരംഭിച്ച ആദ്യ യുടൂബ് ചാനല്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
മുത്തശ്ശിക്കഥകള്‍ കേട്ടു വളര്‍ന്ന പ‍ഴയ തലമുറയ്ക്കും ആ ഭാഗ്യം ലഭിക്കാതെ പോയ പുതിയ കുട്ടികള്‍ക്കും കഥകളുടെ കലവറ തുറന്നിട്ടാണ് യുടൂബ് ചാനല്‍ എത്തിയത്. കേട്ടുമറന്ന കഥകള്‍ ആരംഭിക്കുന്ന ഒരിടത്തൊരിടത്ത് എന്ന പേരു തന്നെയാണ് ചാനലിനും നല്‍കിയത്.
എം.ടി വാസുദേവന്‍ നായരും, സേതുവും, എം മുകുന്ദനും തുടങ്ങി നവാഗതരായ സാഹിത്യകാരുടെ കഥകള്‍വരെ ശബ്ദരൂപത്തില്‍ ഇവിടെയുണ്ട്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ യുടൂബ് ചാനല്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ട്വിസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇതിനു പിന്നില്‍. നാല്‍പ്പത്തിയഞ്ച് കഥകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
തുടര്‍ന്നും പുതിയ കഥകള്‍ ഉള്‍പ്പെടുത്തി ചാനലിന്‍റെ ഉള്ളടക്കം വികസിപ്പിക്കും. പുതിയ എ‍ഴുത്തുകാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യംകൂടി ഇവര്‍ക്കുണ്ട്.
കഥാകൃത്തുക്കളുടെ ശബ്ദത്തില്‍ തന്നെയാണ് ഭൂരിഭാഗം കഥകളും ചാനലിലൂടെ ശ്രോതാക്കളിലേക്ക് എത്തുക. ആസ്വാദകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ഇനി ഇടവേളകളിലും വിശ്രമത്തിലും മാത്രമല്ല യാത്രകളിലും മലയാളികള്‍ക്ക് കഥകളാസ്വദിക്കാം.

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw/videos

 

Sunday 23 July 2017

ശാരദ ഒ ചന്തുമേനോൻ

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കർത്താവായ ഒയ്യാരത്ത് ചന്തുമേനോൻ രചിച്ച രണ്ടാമത്തെ നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. ഈ നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നിടെ ചന്തുമേനോൻ മരിച്ചതിനാൽ (1899) അപൂർണ്ണനോവലായി ഇതിനെ കണക്കാക്കുന്നു.അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. ഇന്ദുലേഖ എഴുതി തഴക്കം സൃഷ്ടിച്ച തൂലികയുടെ പരിപക്വത ശാരദയില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്.

 ശാരദ ഓഡിയോബുക്ക് Download 

Monday 10 July 2017

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പൂര്‍ണ്ണരൂപം Audio Book

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഓഡിയോ രൂപം 
‍‍‍ഡൗണ്‍ലോഡ് സൈറ്റിലേക്കു പോകാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ...
  Download

Click on the Bhaagam in the table to stream the audio.

Right click on Section number in the table to save files

Sunday 9 July 2017

ഐതിഹ്യമാല യിലെ കഥകള്‍

ഐതിഹ്യമാല കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൌതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർ‌ത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്.പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്.



കേള്‍ക്കുക

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ കഥകള്‍

1. പാതായിക്കരെ നമ്പൂരിമാർ : ആല്‍ബി ജോണ്‍
2. വിഡ്ഢി! കൂശ്മാണ്ഡം : വിജേഷ് എംവി
3. അറയ്ക്കൽ ബീബി : രമ്യ നാരായണൻ
5. ആറന്മുള വലിയ ബാലകൃഷ്ണൻ Part 1 : അരുണ്‍ സദാനന്ദന്‍
6. ആറന്മുള വലിയ ബാലകൃഷ്ണൻ Part 2 : അരുണ്‍ സദാനന്ദന്‍
7. ആറന്മുള വലിയ ബാലകൃഷ്ണൻ Part 3 : അരുണ്‍ സദാനന്ദന്‍


Friday 7 July 2017

ആന ഡോക്ടര്‍

ആന ഡോക്ടര്‍ - ജയമോഹന്‍ 


  പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് കോപ്പിറൈറ്റ് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പുതിയ നോവല്‍.

വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.

വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.
സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.

മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ’കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ’ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’
- കല്‍പ്പറ്റ നാരായണന്‍ 


വായന : ശ്രീ. സുരേഷ് നടുവത്ത് 

 Download